VDക്കെതിരേ കോൺഗ്രസിൽ പടയൊരുക്കം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം. കെ.പി.സി.സി.യോടുപോലും ആലോചിക്കാതെ മുഖ്യമന്ത്രിയുടെ മാത്രം താത്പര്യപ്രകാരമാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് ആരോപണം. അജൻഡയിൽ ഉൾപ്പെടുത്താതെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമനകാര്യം മന്ത്രിസഭാ യോഗത്തിൽ വന്നതിനുപിന്നിൽ എന്തുതാത്‌പര്യമാണെന്നതാണ് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉന്നയിക്കുന്ന ചോദ്യം. 15 വർഷമായി ശേഷാദ്രിനാഥൻ സംഘപരിവാർ ബന്ധമുള്ളയാളാണെന്നാണ് നിയാസ് പറയുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി ഈ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെയും കണ്ട് അദ്ദേഹം പരാതിയറിയിച്ചു. എന്നാൽ, മുഖ്യമന്ത്രി കാണാൻ സമയം അനുവദിച്ചില്ല. പരസ്യപ്രതികരണത്തിൽ മുഖ്യമന്ത്രിക്കുള്ള അതൃപ്തിയുടെ സൂചനയായാണ്‌ ഇതിനെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *