ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി. കെ ശ്രീകണ്ഠന്‍ എംപി

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കിയ ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി.

കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആദ്യമായി ഔദ്യോഗിക ബോര്‍ഡില്‍ മാറ്റം വരുത്തിയത് താനാണെന്ന് ശ്രീകണ്ഠന്‍ അവകാശപ്പെട്ടു. നോര്‍ത്ത് അവന്യൂവിലെ പത്താം നമ്പര്‍ വസതിയാണ് വി കെ ശ്രീകണ്ഠന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *