Tag: V.K. Sreekandan

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തിൽ കേന്ദ്രത്തിനെതിരെ വി.കെ ശ്രീകണ്ഠന്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കേന്ദ്രത്തിനെതിരെ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ രം​ഗത്ത്. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വേണ്ടിയാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതെന്ന് വി. കെ ശ്രീകണ്ഠന്‍ ആരോപിച്ചു. നാഗര്‍കോവിലും, കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാല്‍, കേരളത്തിന്റെ റെയില്‍വേ വികസനം വട്ടപ്പൂജ്യമാകുമെന്നും എംപി പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയില്ലെന്ന ഉറപ്പുകൊണ്ടാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നത്. കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റും റെയില്‍വേ മന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് സമരം ശക്തമാക്കുമെന്നും വി.കെ ശ്രീകണ്ഠന്‍ […]
Read more

ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി. കെ ശ്രീകണ്ഠന്‍ എംപി

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കിയ ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ആദ്യമായി ഔദ്യോഗിക ബോര്‍ഡില്‍ മാറ്റം വരുത്തിയത് താനാണെന്ന് ശ്രീകണ്ഠന്‍ അവകാശപ്പെട്ടു. നോര്‍ത്ത് അവന്യൂവിലെ പത്താം നമ്പര്‍ വസതിയാണ് വി കെ ശ്രീകണ്ഠന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Read more

Recent News