കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ വിധി: അപ്പീല്‍ നല്‍കി സർവകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർവകലാശാല അപ്പീൽ നൽകി. ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ നടപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം. കാലടി സർവകലാശാല വെെസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ച 16 വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.

ഇതിനെതിരേ വിദ്യാർഥികൾ നൽകിയ അപ്പീൽ പരിഗണിച്ച്, ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് അപ്പീലുമായി നീങ്ങാൻ സർവകലാശാല തീരുമാനിച്ചത്.

വൈസ് ചാൻസലർക്കുനേരേ പ്രതിഷേധിച്ച 16 വിദ്യാർഥികളുടെ സസ്‌പെൻഷനും അതിന്റെ തുടർച്ചയായുള്ള അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാനും 10 പേർക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തിരുന്നു. സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *