ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ഡോ. ഷിംന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലഹരി വിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വന്ന തെറ്റ് ചൂണ്ടിക്കാട്ടിയ ഡോ. ഷിംന അസീസ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ചു. തൂഫാൻ വാരിയറായി എപ്പോഴും കൂടെയുണ്ടാകുമെന്നും ലഹരി മുക്തമായ നാടിന് വേണ്ടി കഴിയുന്ന സഹായം ചെയ്യുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ ബിഹാറിലുള്ള ഷിംന നാട്ടിലെത്തിയാൽ രമേശ് ചെന്നിത്തലയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. വിഷപ്പാമ്പുകളെ, പ്രത്യേകിച്ച് അണലിയെ ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് താൻ നടത്തിയ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു. ഡോ. ഷിംന അസീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി നടത്തിയ വിമർശനം ഏറ്റെടുത്താണ് ചെന്നിത്തലയുടെ തിരുത്ത്.
രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ച തെറ്റ് തിരുത്തിയപ്പോൾ നിരവധി പേരാണ് അവർക്കെതിരെ സൈബറിടങ്ങളിൽ രംഗത്തുവന്നത്. എന്നാൽ ഇന്ന് രമേശ് ചെന്നിത്തല പിശക് സമ്മതിച്ചു. തിരുത്തുകയും ചെയ്തു. ഇത് നിലപാടുകളുടെ ഔന്നിത്യമായി ഉയരെ ശോഭിച്ച് നിൽക്കുന്നു എന്ന് ഷിംന അസീസ് പറയുന്നു. ഓപറേഷൻ തൂഫാൻ വാരിയറാകാനുള്ള മന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നു എന്നും ഷിംന പറയുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News