മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ : മട്ടന്നൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ഇരുട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്.. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *