കൊച്ചി: ജീവിതം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷ നൽകാതെ ഒരു നിമിഷത്തിലങ്ങ് മാറിമറിയും. അത്തരത്തിലൊരാളാണ് കാർത്തിക്. ഒരു റിയാലിറ്റ് ഷോയിൽ പിക്കപ്പ് ലൈനുകൾ കൊണ്ട് അമ്മാനമാടിയ കാർത്തിക് ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ഗാനരചയിതാവ് കൂടിയാണ്. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ട്രെന്റിംഗ് ഗാനങ്ങളാണ് കാർത്തിക്കിന്റെ തൂലികയിൽ നിന്നും പിറന്നത്. തന്റെ ഗാനം ഏവരും ആസ്വദിക്കുന്നതിനിടെ കാർത്തിക് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
പണ്ട് ബാലരമയിലേക്ക് താൻ കവിതകൾ അയച്ചു കൊടുക്കുമായിരുന്നുവെന്നും എന്നാൽ അത് അച്ചടിച്ച് വന്നില്ലെന്നും കാർത്തിക് പറയുന്നു. അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന ആ അഞ്ചാം ക്ലാസുകാരൻ എഴുതിയ പാട്ട് ഇന്ന് ഒരുപാട് ആളുകൾ കേൾക്കുന്നുണ്ടെന്ന് കാർത്തിക് പറയുന്നു. കാർത്തിക്കിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രശംസയും ആശംസയുമൊക്കെ ആയി രംഗത്ത് എത്തിയത്.
