ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർഥാടക സംഘം ഇന്ന് സൗദിയിലെത്തും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ 430 തീർഥാടകരാണുള്ളത്. സൗദി സമയം വൈകുന്നേരം 5.30ഓടെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിൽ നിന്ന് പ്രത്യേക ബസ് മാർഗം മക്കയിലെത്തിക്കുന്ന തീർഥാടകർക്ക് അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാകും സംഘത്തിന്റെ മടക്കയാത്ര.
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആദ്യ സംഘം തീർഥാടകർ ഇന്ന് മക്കയിലെത്തും
