എണ്ണച്ചോർച്ച പരിഹരിച്ച് ഷാർജയിലെ ബീച്ചുകൾ വീണ്ടും തുറന്നു

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ ബീച്ചുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എണ്ണച്ചോർച്ച മൂലമുണ്ടായ ആഘാതങ്ങൾ പരിഹരിച്ചതായും സമുദ്ര മലിനീകരണം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായും ഷാർജ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. സമഗ്രമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം തീരപ്രദേശവും സമുദ്ര പരിസ്ഥിതിയും പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെയോ ജലജീവികളെയോ ബാധിക്കുന്ന യാതൊരുവിധ മലിനീകരണ അവശിഷ്ടങ്ങളും നിലവിലില്ലെന്ന് സ്ഥിരീകരിച്ചതോടെ സന്ദർശകർക്ക് ബീച്ചുകളിൽ എത്താനും വിവിധ ജലവിനോദങ്ങളിൽ സുരക്ഷിതമായി ഏർപ്പെടാനും സാധിക്കും. ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ നടന്ന വേളയിൽ പൊതുജനങ്ങൾ നൽകിയ […]

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്ത നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവ്. കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലുള്ള സഹകരണ സംഘത്തിന്റെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈക്കലാക്കിയ കേസിലാണ് ഇവർക്ക് തടവുശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാർക്ക് പുറമെ ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും ക്രിമിനൽ കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട ഭക്ഷ്യവിതരണ കേന്ദ്രത്തിന്റെ […]

ഷാ‍ർജയിലെ വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

ഷാർജയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ മരിച്ചു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ സ്വദേശി രമേഷ് കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആലപ്പുഴ സ്വദേശിയായ അജ്മലിന് പരിക്കേറ്റു. ഇദ്ദേഹം ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും ഉമ്മുൽ ഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ എമിറേറ്റ്സ് റോഡിൽ ഷാർഡ മസ്ജിദിന് സമീപം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

യുഎഇ നിവാസികൾക്കും സ്വന്തമാക്കാം പറക്കും കാർ

അബുദാബി: റോഡിലൂടെ ഓടിക്കാനും സാധാരണ വാഹനം പോലെ പാർക്ക് ചെയ്യാനും ആവശ്യമുള്ളപ്പോൾ വിമാനമാക്കി മാറ്റി ആകാശത്തിലൂടെ പറക്കാനും കഴിയുന്ന വ്യക്തിഗത പറക്കും കാറുകൾ യുഎഇ വിപണിയിലെത്തുന്നു. ചൈനീസ് കമ്പനിയായ ‘എയറിഡ്ജ്’ ആണ് തങ്ങളുടെ ഏറ്റവും പുതിയ പറക്കും വാഹനം വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള എയർ ടാക്സികളിൽ നിന്ന് വ്യത്യസ്തമായി വ്യക്തികൾക്ക് സ്വന്തമായി വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് വീലുകളുള്ള റോഡ് വാഹനവും അതിൽ നിന്ന് വേർപെടുത്താൻ സാധിക്കുന്ന രണ്ട് […]

യുഎഇയിൽ രണ്ടിൽ കൂടുതൽ വാഹനങ്ങൾക്ക് അധിക ഫീസ്

അബുദാബി: യുഎഇയിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. 2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വരുക. ഇതുപ്രകാരം, യുഎഇ നിവാസികളിൽ രണ്ട് വാഹനങ്ങളിൽ കൂടുതൽ രജിസ്റ്റർ ചെയ്യുകയോ പുതുക്കുകയോ ചെയ്യുന്നവർ അധിക ഫീസ് അടയ്‌ക്കേണ്ടി വരും. മാത്രമല്ല, ഒരാൾക്ക് ഉടമസ്ഥതയിൽ വയ്ക്കാവുന്ന ആകെ ലൈസൻസുള്ള വാഹനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിർദ്ദേശപ്രകാരം ഓരോ വ്യക്തിക്കും അധിക ഫീസ് ഇല്ലാതെ രണ്ട് വാഹനങ്ങൾ വരെ സ്വന്തമായി കൈവശം വയ്ക്കാം. എന്നാൽ മൂന്നാമത്തെയോ […]

ദുബായിലെ ഡെലിവറി ബൈക്കുകളുടെ ഡ്രൈവിങ്ങ് രീതികൾ നിരീക്ഷിക്കും

ദുബായിലെ ഡെലിവറി ബൈക്കുകളുടെ നിരീക്ഷണം ശക്തമാക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അത്യാധുനിക സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. വർദ്ധിച്ചുവരുന്ന ഡെലിവറി മേഖലയെ കൂടുതൽ സുരക്ഷിതമാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമാണ് ഈ നടപടി. ഇൻ്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ക്യാമറകൾ, സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ ബൈക്ക് റൈഡർമാരുടെ അമിതവേഗത, പെട്ടെന്നുള്ള ആക്‌സിലറേഷൻ, പെട്ടെന്ന് ബ്രേക്ക് ഇടൽ തുടങ്ങിയ അപകടകരമായ ഡ്രൈവിങ് രീതികൾ തത്സമയം നിരീക്ഷിക്കപ്പെടും. 2027 രണ്ടാം പകുതിയോടെ ഡെലിവറി […]

ദീപാവലി ആഘോഷത്തിന് ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ

അബുദാബി: ദീപാവലി ആഘോഷമാക്കാനൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ. മൺചെരാതുകൾ നിർമിച്ച് കൈമാറുക, പരമ്പരാ​ഗത വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ പ്രാധാന്യവും പാരമ്പര്യങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങൾക്കും വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ആഘോഷങ്ങൾക്കും യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പ്രാധാന്യം നൽകുന്നു. അബുദാബിയിലെ ഷെെനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾ ആർട് ക്ലാസുകളുടെ ഭാ​ഗമായി മൺചെരാതുകൾ നിർമിച്ചുവരികയാണ്. നവംബർ ആറിന് വെെകീട്ട് ജീവനക്കാർക്കായി പ്രത്യേക ആഘോഷപരിപാടികളും ഒരുക്കുന്നു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ നിർമിച്ച […]

എണ്ണച്ചോര്‍ച്ച കാരണം ഉമ്മുല്‍ ഖുവൈനിലെ ബീച്ചുകൾ താല്‍ക്കാലികമായി അടച്ചു

ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും എണ്ണ ചോര്‍ച്ച കാരണം താല്‍ക്കാലികമായി അടച്ചു. എണ്ണ ചോര്‍ച്ച സമുദ്ര മലിനീകരണത്തിന് കാരണമായതിനെ തുടര്‍ന്നാണ് ബീച്ചുകള്‍ അടച്ചത്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ അസാധാരണമായ ദുര്‍ഗന്ധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഈ ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും മന്ത്രാലയം ഉറപ്പ് നല്‍കി. യുഎഇയുടെ സാങ്കേതിക നിരീക്ഷണ സംവിധാനത്തിലൂടെയാണ് എണ്ണച്ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച നിയന്ത്രിക്കുന്നതിനും […]

സൗദി ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ രണ്ട് മരണം

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ രണ്ട് പേർ മരണപ്പെട്ടു. ഇന്ത്യക്കാരനാണ് മരിച്ചത്. പരിക്കേറ്റവരിലും രണ്ട് ഇന്ത്യക്കാരുണ്ട്. നേരത്തെ പ്രവാസിയായ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരണം പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാൻ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് […]

സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ

റിയാദ്: നിലവിലെ സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ നിർത്തിവെക്കുന്നത് നീട്ടി ഇന്ത്യൻ വിമാന കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ എയർലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച തീരുമാനം നീട്ടിയത്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ റദ്ദാക്കി. ഒക്ടോബർ 24 വരെ റിയാദ്, ജിദ്ദ, ദമാം, മദീന […]