കോഴിക്കോട്: കോഴിക്കോടിനെ നടുക്കി അതീവ ദാരുണമായ സംഭവം. കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾക്കൊടി പോലും പൂർണമായി നീക്കം ചെയ്യാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മണലിൽ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ചോ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ഉപേക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെ മൂന്നരയോടെ […]
Tag: death
19 പേർക്കെതിരെ കേസ്
വടകര: കോഴിക്കോട് പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വിവാദം പുതിയ വഴിത്തിരിവിലേക്ക്. വീട്ടമ്മയായ കവിതയുടെ മൃതദേഹവുമായി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ച 19 പേർക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ബാലുശ്ശേരി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. അതേസമയം, ബാങ്കിന്റെ ജപ്തി നടപടികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പോലീസിനും ആർബിഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി നൽകി. […]
കവിതയുടെ മരണം: കുടുംബത്തിന് ആശ്വാസം; ജപ്തി നടപടികൾ നിർത്തിവെച്ചു
വടകര : പേരാമ്പ്ര കൂത്താളിയിൽ കവിതയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ വീടുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ നിർത്തിവെച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയതും അതിനിടെ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് കവിതയും ഭർത്താവ് ബാബുവും ചേർന്ന് വീട് നിർമാണത്തിനായി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാ ബാധ്യത വലിയ തുകയായി ഉയർന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും […]
ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ പരിശീലകൻ ഗുർദിയാൽ സിങ് അന്തരിച്ചു
ഇന്ത്യൻ ഹോക്കിക്ക് ചരിത്രനേട്ടങ്ങൾ സമ്മാനിച്ച ഇതിഹാസ പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു. 86 വയസ്സായിരുന്നു. കാനഡയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ കായികരംഗത്തിന് മികച്ചൊരു പരിശീലകനെയാണ് നഷ്ടമായിരിക്കുന്നത്.ഇന്ത്യൻ വനിതാ ഹോക്കി ടീമിന് 2002ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണനേട്ടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഗുർദിയാൽ സിങ്ങായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്.പരിശീലകനെന്ന നിലയിൽ നിരവധി താരങ്ങളെ വളർത്തിയെടുക്കാനും ഇന്ത്യൻ ഹോക്കിയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. […]
അഭിറാം കേസ്: ചാറ്റിൽ തെളിവ്
തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായി പൊലീസ്. പ്രതികളുടെ സോഷ്യൽ മീഡിയ ചാറ്റുകളിൽ നിന്നാണ് കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡിലീറ്റ് ചെയ്യാത്ത ചാറ്റുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ നാല് പ്രതികളുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, അഭിറാമിന്റെ മൊബൈൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊഴികളിലും […]
കാക്കനാട് അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : കൊച്ചിയിലെ കാക്കനാട് അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അപ്പാർട്മെന്റിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിന്റെ മൊഴിയും അന്വേഷണത്തിൽ നിർണായകമായേക്കും. മരണത്തിന് പിന്നിൽ ആരോഗ്യപ്രശ്നങ്ങളാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
അഭിറാം കൊല: ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്! കൊലപാതകത്തിൽ രണ്ടാം പ്രതിയായ ഉമറിനും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയായ 17കാരനെ കുറ്റപ്പെടുത്തി ഉമർ കാമുകിക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ വീട്ടിലെ സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെ മനഃപൂർവം നടന്നതായും പൊലീസ് സംശയിക്കുന്നു. സ്വന്തം ഫോൺ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ സംഭവസ്ഥലത്തെത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഭിറാമിന്റെ മൊബൈൽ ഫോൺ, ഷൂസ്, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് എന്നിവ […]
17കാരിയുടെ മരണം; ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ 17കാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് ആന്തരികാവയവങ്ങള്‍ തകര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ പിഴവ് സംഭവിച്ചോയെന്നതില്‍ വ്യക്തതയില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നും പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര് സ്വദേശി ഹര്‍ഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു […]
ശ്രീകാര്യത്തെ കൊലപാതകം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിറാംമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം തള്ളി പൊലീസ്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ എഡിജിപിക്ക് സമർപ്പിച്ചു. രാത്രി 10.52നാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതെന്നും അപ്പോഴേക്കും കൊലപാതകം നടന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമറിലേക്ക് അന്വേഷണം എത്തിയത്. ഒളിപ്പിച്ചുവെച്ച ഫോൺ […]
അഭിരാം കൊലക്കേസ്: ഞെട്ടിക്കുന്ന മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിരാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കസ്റ്റഡിയിലുള്ള പതിനേഴുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. അഭിരാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയെന്നും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ശേഷം ഉമറിനെ വിളിച്ചുവരുത്തിയെന്നുമാണ് ഇയാൾ പറയുന്നത്. അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും അന്വേഷണത്തിൽ സൂചനയുണ്ട്. ഇതിനിടെ, അഭിരാമിനെ കാണാതായെന്ന പരാതി […]
