ശ്രീകാര്യത്തെ കൊലപാതകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിറാംമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം തള്ളി പൊലീസ്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർ എഡിജിപിക്ക് സമർപ്പിച്ചു. രാത്രി 10.52നാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതെന്നും അപ്പോഴേക്കും കൊലപാതകം നടന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമറിലേക്ക് അന്വേഷണം എത്തിയത്. ഒളിപ്പിച്ചുവെച്ച ഫോൺ കണ്ടെത്താനും ശാസ്ത്രീയ അന്വേഷണം സഹായിച്ചു. അതേസമയം, അഭിറാംമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചില ചാറ്റുകൾ അപ്രതീക്ഷിതമായി കാണാതായതും മറ്റൊരു പെൺസുഹൃത്തുമായി അക്കൗണ്ട് പങ്കുവെച്ചിരുന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.

കൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കാണാതായ സന്ദേശങ്ങൾ ആരാണ് നീക്കം ചെയ്തതെന്നും എന്തിനാണ് അവ ഇല്ലാതാക്കിയതെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേസിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധനയും തുടരുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News