മാനവീയം വീഥി നിയന്ത്രിക്കാൻ കോർപ്പറേഷന് അധികാരമില്ല; കലാ-സാംസ്കാരിക പരിപാടികൾക്ക് എല്ലാവർക്കും അവകാശമെന്ന് വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാനവീയം വീഥിയിലെ പരിപാടികൾ നിയന്ത്രിക്കാനോ കലാ-സാംസ്കാരിക പരിപാടികൾ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണെന്നും അതിന്റെ നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാനവാസികൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം വീഥിയിൽ എല്ലാവർക്കും കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ, ഈ ഇടത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി. പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറി കൈവശപ്പെടുത്തുന്നത് മാനവീയം വീഥിയുടെ ആശയത്തിന് വിരുദ്ധമാണ്. അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നടൻ പ്രകാശ് രാജ് പങ്കെടുത്ത മാനവീയം വീഥിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു പ്രതിഷേധം. ഫുട്പാത്ത് കൈയേറി, സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സമരം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പ്രതിഷേധത്തിനിടെ പൊലീസ് സ്ഥലത്തെത്തി മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടപടിയിൽനിന്ന് പിന്മാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനവീയം വീഥിയിലെ പരിപാടികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ പ്രതികരണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News