ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കൽ; അന്തിമ പട്ടിക 2027 ജനുവരി 21ന് പ്രസിദ്ധീകരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുനഃപരിശോധനയ്ക്ക് (SSR) തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അരുണാചൽ പ്രദേശ്, മിസോറം, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഢ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടപടി. ഈ മാസം ആരംഭിക്കുന്ന നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക 2027 ജനുവരി 21ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) പൂർത്തിയായ പ്രദേശങ്ങളിലാണ് ഇപ്പോൾ SSR നടത്തുന്നത്. നിലവിലുള്ള വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കുകയും അർഹതയില്ലാത്തവരുടെ പേരുകൾ നീക്കം ചെയ്യുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നതാണ് SSR. എന്നാൽ SIR പ്രകാരം നിലവിലുള്ള പട്ടിക പുതുതായി തയ്യാറാക്കുന്ന നടപടിയാണ് നടക്കുന്നത്.

2027 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ തീയതിയിൽ അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനൊപ്പം 2027 ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തുടർന്നുള്ള മൂന്ന് യോഗ്യതാ തീയതികൾക്കായുള്ള മുൻകൂർ അപേക്ഷകളും സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. യുവാക്കളും ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അർഹത നേടിയവരും ഉൾപ്പെടെ പട്ടികയിൽ നിന്ന് വിട്ടുപോയവരെ ചേർക്കുന്നതിനായി സെപ്റ്റംബർ 29ന് കമ്മീഷൻ പ്രത്യേക നടപടികൾക്ക് നിർദേശം നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമം 1950ലെ 21-ാം വകുപ്പ് പ്രകാരമാണ് SSR നടപ്പാക്കുന്നത്.

പുതുക്കൽ നടപടികളുടെ സമയക്രമം

പുതിയ നിർദേശപ്രകാരം നവംബർ 20നകം പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം പൂർത്തിയാക്കണം. നവംബർ 30ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പേരുകൾ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ ആവശ്യപ്പെടുന്നതിനും നവംബർ 30 മുതൽ ഡിസംബർ 30 വരെ വോട്ടർമാർക്ക് അവസരമുണ്ടാകും. ലഭിക്കുന്ന അപേക്ഷകളും എതിർപ്പുകളും പരിശോധിച്ച ശേഷമാണ് ജനുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

കഴിഞ്ഞ മാസവും SIR പൂർത്തിയായ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SSR നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവയും എസ്‌ഐആർ നടത്താൻ തീരുമാനിക്കാത്ത അസമും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

അതേസമയം, എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതോ അടുത്തിടെ പൂർത്തിയായതോ ആയ ആന്ധ്രപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, ഡൽഹി, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SSR സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഇതുവരെ SIR ആരംഭിച്ചിട്ടില്ല. കാലാവസ്ഥാ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ഈ പ്രദേശങ്ങളിലെ വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പ്രഖ്യാപിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News