‘ഭരണഘടനയാണ് പരമോന്നതം’; ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ പോസ്റ്റ്, കേരള കോൺഗ്രസിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) ഭാരവാഹികൾക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഭരണഘടനയാണ് പരമോന്നതമെന്നും രാഷ്ട്രീയ സംഘടനകളോ സ്ഥാപനങ്ങളോ അതിന് മുകളിലല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. കോടതിയുടെ അധികാരം തകർക്കാനുള്ള ഏതൊരു ശ്രമവും ശക്തമായ നടപടികളിലൂടെ നേരിടേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

“ഭരണഘടനയാണ് പരമോന്നതം. ഒരു വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയ സംഘടനയോ അതിന് മുകളിലല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യത്തിനുള്ള വിഷയമല്ല. അത് റിപ്പബ്ലിക്കിനോടും രാജ്യത്തെ ജനങ്ങളോടുമുള്ള ഭരണഘടനാപരമായ ഉറപ്പാണ്,” കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേസിൽ ക്രിമിനൽ കോടതിയലക്ഷ്യമാണോ സിവിൽ കോടതിയലക്ഷ്യമാണോ ബാധകമാകുക എന്ന് പരിശോധിക്കുന്നതിനായി മുതിർന്ന അഭിഭാഷകനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചു. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ സഹായവും കോടതി തേടി.

ഡൽഹിയിൽ നടന്ന ‘കോക്ക്രോച്ച് ജന്താ പാർട്ടി’ (സിജെപി) പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ നടപടികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തെ തുടർന്നാണ് വിവാദം ഉയർന്നത്. ഇതിനെതിരെ കെപിസിസി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

പോസ്റ്റിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും രംഗത്തെത്തി. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന ആവശ്യത്തെ ഇരുസംഘടനകളും അപലപിച്ചു.

വിവാദം ശക്തമായതോടെ കെപിസിസി പോസ്റ്റ് പിൻവലിക്കുകയും നേതാക്കൾ ക്ഷമാപണം നടത്തുകയും ചെയ്തു. പോസ്റ്റ് തയ്യാറാക്കിയ വ്യക്തിയെ പുറത്താക്കിയതായും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിലാണ് ഇപ്പോൾ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News