അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത, ‘ഞങ്ങളുടെ ശരീരത്തിലൂടെ ബുൾഡോസർ ഓടിക്കൂ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിക്ക് സമീപമുണ്ടായ സംഘർഷത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ഞങ്ങളുടെ ശരീരത്തിലൂടെ ബുൾഡോസർ ഓടിച്ചോളൂവെന്നും അതിനെ നേരിടാൻ തയ്യാറാണെന്നും മമത പ്രതികരിച്ചു. അഭിഷേകിന്റെ വസതിക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും പ്രദേശത്തെ കാളിപൂജ ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും മമത ആരോപിച്ചു.

ശനിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നരയ്ക്കും ഇടയിലാണ് ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ടിൽ അഭിഷേക് ബാനർജിയുടെ വസതിക്ക് സമീപം രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നും മമത പറഞ്ഞു.

അഭിഷേക് ബാനർജിയുടെ 39-ാം ജന്മദിനാഘോഷത്തിനായി ഒരുക്കങ്ങൾ നടത്തുകയായിരുന്ന തൃണമൂൽ പ്രവർത്തകരും ബിജെപി അനുയായികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തൃണമൂൽ പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം, കാളിപൂജയ്ക്കായി വിഗ്രഹങ്ങൾ വാങ്ങാൻ പോകുന്നതിനിടെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി അനുയായികളുടെ വാദം. സംഘർഷത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പങ്കുണ്ടെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്തെ പരമ്പരാഗത കാളിപൂജയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പ്രധാന റോഡിൽ പുതിയ പൂജാ പന്തൽ സ്ഥാപിച്ചതായും മമത ആരോപിച്ചു. വർഷങ്ങളായി നടന്നുവരുന്ന പൂജകൾക്ക് അനുമതി നിഷേധിക്കുകയും പുതിയ പൂജകൾക്ക് അനുമതി നൽകുകയും ചെയ്തുവെന്നാണ് മമതയുടെ ആരോപണം. പ്രാദേശിക ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തിയെന്ന് അവർ പറഞ്ഞു.

സംഭവത്തിൽ പൊലീസിനെതിരെയും മമത വിമർശനം ഉന്നയിച്ചു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാരെപ്പോലും ആക്രമിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ബിജെപി പ്രവർത്തകർ മർദിക്കുന്നത് കണ്ടെന്നും അവർ ആരോപിച്ചു. അതേസമയം, അഭിഷേക് ബാനർജിയുടെ വസതിക്കും ഓഫീസിനും നേരെ ആസൂത്രിത ആക്രമണം നടന്നുവെന്നും തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അഭിഷേക് ആരോപിച്ചു.

സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News