സ്ത്രീകൾക്ക് സൗജന്യ യാത്ര; പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നുവെന്ന് വിമർശനം, കർണാടകയിൽ വിലവർധനയുടെ ഇരുട്ടടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും വർധിപ്പിച്ചതോടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ അതേ കുടുംബങ്ങളിലെ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന പരിഹാസമാണ് ഉയരുന്നത്. നിരക്ക് വർധനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോൾ, ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.

കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയുടെ പാലിനും തൈരിനും നെയ്യിനും കഴിഞ്ഞ ആഴ്ചയാണ് വില വർധിപ്പിച്ചത്. പാലിന് ലിറ്ററിന് എട്ട് രൂപയും തൈരിന് 14 രൂപയുമാണ് കൂട്ടിയത്. നെയ്യിന്റെ വില ലിറ്ററിന് 135 രൂപ വർധിപ്പിച്ചപ്പോൾ അൺസാൾട്ടഡ് വെണ്ണയ്ക്ക് 105 രൂപയും കൂടി. ക്ഷീരകർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയായിരുന്നു വില വർധന. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബസ് ചാർജ് വർധനയും എത്തിയത്.

ബുധനാഴ്ച വരെ ആറ് രൂപയായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച അർധരാത്രി മുതൽ പത്ത് രൂപയായി ഉയർന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിൽ 35 ശതമാനവും കർണാടക ആർടിസി ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് നിരക്ക് വർധന.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയുടെ പേരിൽ സർക്കാരിന് നേരത്തെ ലഭിച്ചിരുന്ന രാഷ്ട്രീയ കയ്യടികൾക്കിടയിലാണ് പുതിയ വിമർശനം. വീട്ടിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ പുരുഷന്മാരിൽനിന്ന് അധിക തുക ഈടാക്കുകയാണെന്ന പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

നിരക്ക് വർധനയ്ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം യാത്രാച്ചെലവും ഉയർന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്നാണ് വിമർശനം. കർണാടകയിൽ ജോലി ചെയ്യുന്ന മറുനാടൻ മലയാളികൾ ഉൾപ്പെടെയുള്ളവർക്കും വിലവർധന തിരിച്ചടിയാകും. ഉയർന്ന വീട്ടുവാടകയും അഡ്വാൻസും നൽകേണ്ടിവരുന്ന സാഹചര്യത്തിൽ ബസ് ചാർജും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കുന്നത് അധിക സാമ്പത്തിക സമ്മർദമുണ്ടാക്കുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News