മാപ്പ് നൽകിയാൽ പരീക്ഷയ്ക്ക് അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാണ് സിൻഡിക്കേറ്റിന്റെ ആഗ്രഹമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ മാപ്പ് എഴുതി നൽകിയാൽ മാത്രമേ വീണ്ടും അവസരം നൽകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ ഭാവി നശിക്കരുതെന്നും പരീക്ഷ എഴുതാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തെ എതിർക്കുന്നില്ലെന്നും എന്നാൽ സമരങ്ങൾ അക്രമത്തിലേക്ക് കടക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ക്യാമ്പസുകളിൽ അക്രമവും അരാജകത്വവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ തെറ്റുകൾ തിരുത്തി പഠനത്തിലേക്ക് മടങ്ങിവരണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പ്രതികരിച്ചു.

ക്യാമ്പസുകളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംഘടനകളിൽ പ്രവർത്തിക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട സംഘടനകൾക്കുമുണ്ട്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും ഭാവിയും സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News