നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ എത്തുന്നു; ബുക്കിങ് തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നയൻതാര ആരാധകർക്ക് സന്തോഷവാർത്ത! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. നവംബർ 6 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഭാഗവുമായി നയൻതാര വീണ്ടും എത്തുന്നത്. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന് തമിഴ്നാട്ടിൽ പുലർച്ചെ ആറുമണി മുതൽ പ്രദർശനത്തിന് പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ആറ് ഷോകൾ വരെ നടത്താനും അനുമതിയുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയാണ് ഇതിനുള്ള അനുമതി നൽകിയത്. നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ വിജയം ആവർത്തിക്കാൻ മഹാശക്തിക്ക് കഴിയുമോ? നവംബർ ആറിന് തിയേറ്ററുകളിൽ അറിയാം

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News