Category: death

ശ്വാസകോശ സംബന്ധമായ അസുഖം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്. അബ്‌ദുസമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read more

ഓടയിലേക്ക് കാര്‍ മറിഞ്ഞ് കരസേന ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞ് 20കാരന്‍ മരിച്ചു. അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന യാഷ്വേന്ദ്രയാണ് മരിച്ചത്. കരസേനാ ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച യുവാവ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. നംഗല്‍ ദേവത് ഭാഗത്തെ വളവില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം നിറഞ്ഞ ഓടയിലേക്ക് മറിയുകയുമായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. തലേരാത്രി സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ ഒരേ വിദ്യാഭ്യാസ […]
Read more

കുറ്റ്യാടിയിൽ സഹകരണ ബാങ്ക് മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മേനേജർ പി കെ ഗനീഷ് കുമാർ(50)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തിങ്കളാഴ്ച്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം.
Read more

ഞാന്‍ തോറ്റുപോയി’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥി ജീവനൊടുക്കി

മഹാരാഷ്ട്ര: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗര്‍ ജില്ലയിലെ ജലാല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള അങ്കിത സാംഗ്ലേയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മറാത്തിയിലുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അങ്കിതയ്ക്ക് 166 മാര്‍ക്ക് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ‘നിങ്ങള്‍ എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ നിങ്ങളുടെ ഒരാഗ്രഹം പോലും പൂര്‍ത്തീകരിക്കാന്‍ എനിക്ക് […]
Read more

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു

കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു. കൊടിയത്തൂര്‍ ​ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. വനിതാ ലീ​ഗ് നേതാവാണ് ആയിഷാ ചേലപ്പുറം. കൊടിയത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
Read more

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു

പാലക്കാട്: പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെഫീഖിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണമെന്നും അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്ന് കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ […]
Read more

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

പെർത്ത്: ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേ – മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻമേരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന 33കാരനും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ശരത് ജോസ്. മകൾ: […]
Read more

മറ്റപ്പള്ളി കൂട്ട ആത്മഹത്യ: സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നുവെന്ന് ബിജെപി

കോട്ടയം: കൂരോപ്പട മറ്റപ്പള്ളിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജോസ്നയ്ക്ക് ഇത്രയേറെ കടബാധ്യത വന്നത് എങ്ങനെയെന്നതിൽ ദുരൂഹതയുണ്ട്. ജോസ്നക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കട ബാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുള്ളതായും വിവരമുണ്ട്. ഈ തുകകൾ എങ്ങനെ വിനിയോഗിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് […]
Read more

Recent News