ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

പെർത്ത്: ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേ – മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻമേരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന 33കാരനും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ശരത് ജോസ്. മകൾ: ഹോളി ആൻ ശരത്.

Leave a Reply

Your email address will not be published. Required fields are marked *