തേക്കുമൂട് പൊട്ടക്കുഴി റോഡിൽ ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ലോ കോളേജ് പൊട്ടക്കുഴി റോഡിൽ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ 27 മുതൽ ആഗസ്റ്റ് 10 വരെ തേക്കുമൂട് മുതൽ പൊട്ടക്കുഴി വരെയുള്ള റോഡിൽ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

പി.എം.ജി ഭാഗത്തുനിന്ന് പൊട്ടക്കുഴിയിലേക്ക് പോകുന്ന വാഹനങ്ങൾ പിഎംജി-ആനയടി ആശുപത്രി ജംഗ്ഷൻ-മുളവന ജംഗ്ഷൻ പൊട്ടക്കുഴി വഴിയും പൊട്ടക്കുഴിയിൽ നിന്ന് പിഎംജി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പൊട്ടക്കുഴി-പട്ടം-പിഎംജി വഴിയും പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *