ഇ20 പെട്രോളിനെതിരെ ആദ്യ പൊതുപ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർന്ന ഇ20 ഇന്ധനത്തിന്റെ ഉപയോഗത്തിനെതിരെ രാജ്യത്ത് ആദ്യമായി പൊതുപ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹന ഉടമകൾ ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതായും ഇന്ധന സംവിധാനത്തിൽ തകരാറുകൾ ഉണ്ടായതായും ആരോപിച്ചു. അതേസമയം, ഇ20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയോ അമിതമായ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ നേരത്തേ തന്നെ തള്ളിയിരുന്നു. വാഹന–ഊർജ മേഖലകളിലെ വിദഗ്ധരും ഇ20 പെട്രോളിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വിപുലമായ പരിശോധനകളിൽ വാഹനങ്ങൾക്ക് ഇ20 മൂലം പ്രശ്നങ്ങളുണ്ടാകുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവരുടെ വിശദീകരണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News