2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി അർജന്‍റീന പ്രസിഡന്റ് ഹാവിയർ മിലി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശകർക്ക് അദ്ദേഹം മറുപടി നൽകിയത്. ഫൈനലിൽ സ്പെയ്നിനോട് ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും അടിക്കാതെയാണ് അർജന്റീന കീഴടങ്ങിയത്. മത്സരത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾ സ്‌പെയ്ൻ താരങ്ങളെ കായികമായി നേരിടുന്ന സംഭവവുമുണ്ടായി. അതുപോലെ ടൂറൺമന്റിൽ അർജന്റീനയെ ഫിഫ വഴിവിട്ട് സഹായിച്ചു എന്ന ആരോപണവുമുണ്ടായി.
ഇതിന് പിന്നാലെയാണ് അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ‘അർജന്‍റീന ഔട്ട്’ എന്ന പേരിൽ ലോകവ്യാപകമായി ഓൺലൈൻ ഹർജി ആരംഭിച്ചത്. 170-ലേറെ രാജ്യങ്ങളിൽ നിന്നായി 2.33 കോടിയിലധികം പേരാണ് ഇതുവരെ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.
നിങ്ങൾക്ക് ശത്രുക്കളുണ്ടോ?, എങ്കിൽ അതിനർത്ഥം നിങ്ങൾ എന്നോ ഏതോ കാര്യത്തെ സംരക്ഷിച്ചു എന്നാണ്. ഞങ്ങൾ അർജന്‍റീനയെ സംരക്ഷിക്കുന്നു. അർജന്‍റീനയുടെ കുഴപ്പം എന്തെന്നാൽ ഞങ്ങൾ എപ്പോഴും വേറിട്ടുനിൽക്കും എന്നതാണ്. ഞങ്ങളെ ആർക്കും അവഗണിക്കാൻ കഴിയില്ല. ആളുകൾക്ക് ഞങ്ങളോട് അസൂയയാണ്, കാരണം ഞങ്ങൾ എല്ലാ കാര്യത്തിലും മികച്ചവരാണ്-മിലി കുറിച്ചു.
