പുൽപ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണയിൽ വീട്ടിൽ ആൽബിൻ (29) ആണ് പുൽപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് ലഹരിക്കേസുകളിലും പ്രതിയാണ്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള കടയിലാണ് ആൽബിൻ മോഷണം നടത്തിയത്. കടയുടെ ഷട്ടർ കുത്തിത്തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശയിലും മറ്റൊരു അറയിലും സൂക്ഷിച്ച 6080 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാരാജാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കിഷോർ സണ്ണി, അനീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ്, മറ്റ് ഓഫീസർമാരായ ഹനീഷ്, ജോജി മാർട്ടിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Related Posts
ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ബെർഗാമോ : ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന…
സുഹൃത്തിന്റെ ഫ്ലാറ്റിൽ മോഷണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
കെയ്റോ: കെയ്റോയിൽ സുഹൃത്തിന്റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു.…
ഒന്നരവയസ്സുകാരനോട് യുവാവിന്റെ ക്രൂരത; കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്
ഫിറോസാബാദ്: പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിരാജ് എന്ന യുവാവാണ് ഈ കൊലപാതകം…
