സുഹൃത്തിന്‍റെ ഫ്ലാറ്റിൽ മോഷണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കെയ്‌റോ: കെയ്‌റോയിൽ സുഹൃത്തിന്‍റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കെയ്‌റോയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസികളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ കൈബാഗും പൊലീസ് കണ്ടെടുത്തു .

സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന 39-കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. ഫ്ലാറ്റ് ഉടമയും മരിച്ച യുവതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. സുഹൃത്ത് ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയം മുൻകൂട്ടി അറിഞ്ഞ് യുവതി ഇവിടെ കവർച്ചയ്ക്കായി ആസൂത്രണം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *