റിയാദ്: വരുമാനം അടിസ്ഥാനമാക്കി സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തവർഷം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടേതാണ് തീരുമാനം. 2022 മുതൽ 25 വരെയുള്ള വർഷങ്ങളിലെ ഏതെങ്കിലും വർഷത്തിൽ 1,87,500 റിയാലിൽ കൂടുതൽ വരുമാനം നേടിയ സ്ഥാപനങ്ങൾക്കാണ് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാകുക. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയ്സിംഗ് സംവിധാനങ്ങൾ അതോറിറ്റിയുടെ ഫാതൂറ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. ഘട്ടം ഘട്ടമായിട്ടാണ് ഇലക്ട്രോണിക് ഇൻവോയ്സിങ് രാജ്യത്ത് നടപ്പാക്കുന്നത്.രണ്ടാം ഘട്ടത്തിന്റെ മാനദണ്ഡങ്ങളാണ് നിലവിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടം ആരംഭിച്ചത് 2021ലായിരുന്നു. രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷ, തട്ടിപ്പുകൾ കുറക്കുക, ഉപഭോകതാക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക. സാമ്പത്തിക ഒഴുക്ക് ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം.
Related Posts
സ്മാർട്ട് വാഹനങ്ങളിലൂടെ കുറച്ചത് 40 ശതമാനം കാർബൺ പുറന്തള്ളൽ
അബുദാബി : നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ശുചീകരണവാഹനങ്ങളുടെ ഉപയോഗത്തിലൂടെ 40 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.…
പാർക്കിങ് നിയമലംഘനങ്ങൾക്കെതിരേ നടപടി
ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് ഷോപ്പിങ് മാളുകളിലെ പാർക്കിങ് നിയമലംഘനങ്ങൾ തടയാനും മാർഗനിർദേശങ്ങൾ നടപ്പാക്കാനും പുതിയ പദ്ധതിയുമായി പാർകിൻ.…
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം ; കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
മസ്കത്ത്: സൈബർ അധിക്ഷേപം, വ്യാജ വാർത്തകൾ, ഹാക്കിങ് എന്നിവക്കെതിരെ റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ…
