പാർക്കിങ് നിയമലംഘനങ്ങൾക്കെതിരേ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് ഷോപ്പിങ് മാളുകളിലെ പാർക്കിങ് നിയമലംഘനങ്ങൾ തടയാനും മാർഗനിർദേശങ്ങൾ നടപ്പാക്കാനും പുതിയ പദ്ധതിയുമായി പാർകിൻ. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീനമാൾ എന്നീ മാളുകളിലെ പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് നടപടി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എമാർ പ്രോപ്പർട്ടീസുമായി പാർകിന്റെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ പ്ലാറ്റ്ഫോമിനെ സംയോജിപ്പിക്കും.

നിശ്ചയദാർഢ്യമുള്ളവർക്കായുള്ള പാർക്കിങ് സേവനങ്ങൾ ക്രമീകരിക്കുക, സുഗമ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. പി.ഒ.ഡി. പാർക്കിങ്ങുകൾ സംരക്ഷിക്കാനും അവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി പി.ഒ.ഡി. വാഹനങ്ങൾ പാർക്കിങ്ങിൽ എത്തിക്കഴിഞ്ഞാൽ സാധുവായ പെർമിറ്റ് വാഹനത്തിൽ പതിപ്പിച്ചിട്ടുണ്ടെന്ന് നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരിശോധിക്കും. സാധുവായ പെർമിറ്റ് ഇല്ലാതെ ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്താൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News