വിജയത്തിന് പിന്നാലെ കെ മുരളീധരനെ കാണാനെത്തി കെ സുധാകരൻ

തിരുവനന്തപുരം: കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും. ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല.

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *