ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററിൽ മികച്ച പ്രതികരണമാണ് ഇപ്പോൾ നേടുന്നത്. ‘സ്പൈഡർ-മാൻ’ ലോകമെമ്പാടുമായി വെറും ആറു ദിവസത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം ₹8,700 കോടി) ബോക്സ് ഓഫീസ് കളക്ഷൻ നേടി. 2019ൽ അഞ്ച് ദിവസത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ചിത്രം ‘സ്പൈഡർ-മാൻ’ ആണ്.
അമേരിക്കൻ ബോക്സ് ഓഫീസിൽ ആദ്യ വാരാന്ത്യത്തിൽ 360 മില്യൺ ഡോളർ (ഏകദേശം ₹3,100 കോടി) നേടി ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെൻഡ് റെക്കോർഡ് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ നേടിയ 357.1 മില്യൺ ഡോളറിന്റെ റെക്കോർഡാണ് ചിത്രം മറികടന്നത്. റിലീസിന് മുമ്പുള്ള പ്രിവ്യൂ ഷോകളിൽ മാത്രം 74.5 മില്യൺ ഡോളർ നേടി, ‘എൻഡ്‌ഗെയിം’യുടെ 60 മില്യൺ ഡോളറിന്റെ റെക്കോർഡും ‘സ്പൈഡർ-മാൻ’ മറികടന്നു.Also Read:
2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനില്‍ ചിത്രം റെക്കോർഡ് നേടും എന്നത് ഉറപ്പാണ്.
