ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം; പണവും മൊബൈൽ ഫോണും കവർന്നു

ഗുരുവായൂർ: ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം. തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ ചില്ല് വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാൾ അകത്ത് കയറുന്നതും ഒരാൾ പുറത്ത് കാവൽ നിൽക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *