ഭക്തരോട് മോശമായി പെരുമാറരുത്; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ഒരു കാരണവശാലും ജീവനക്കാര്‍ മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും നിർദേശിച്ച് ഹൈക്കോടതി. ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന ഉപദ്രവവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം വന്നത്. ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടപ്പിക്കരുതെന്നും സമചിത്തതയോടെ പെരുമാറണമെന്നും കോടതി നിർദേശിച്ചു. എന്ത് പ്രകോപനമുണ്ടായാലും തര്‍ക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ […]

രാഷ്ട്രപതി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും

തൃശ്ശൂർ: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 27ന് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ഹെലികോപ്റ്ററില്‍ 27ന് വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും. ദർശനം നടത്തിയ ശേഷം അഞ്ച് മണിക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. രാഷ്ട്രപതിയു‌ടെ ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് […]

ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും അത് ചെലവാക്കി രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ […]

ഗുരുവായൂരിൽ കല്യാണങ്ങളുടെ മേളം; ഓഗസ്റ്റ് 23-ന് 377 കല്യാണങ്ങൾ

​ഗുരുവായൂർ: ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 കല്യാണങ്ങൾ. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുന്നതാണിത്. ഇനി 13 ദിവസം കൂടിയുണ്ടെന്നിരിക്കേ, കല്യാണങ്ങൾ 400 ആകാമെന്നാണ് ദേവസ്വം കരുതുന്നത്. 2024 സെപ്‌റ്റംബർ എട്ടിന് 334 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. 350-ലേറെ കല്യാണങ്ങളായിരുന്നു അന്ന് ബുക്ക് ചെയ്തിരുന്നത്. മികച്ച രീതിയിലും തിരക്കുകൾ പ്രകടമാകാത്ത തരത്തിലും കല്യാണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണം ദേവസ്വം ആരംഭിച്ചു. സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. […]

ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം; പണവും മൊബൈൽ ഫോണും കവർന്നു

ഗുരുവായൂർ: ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം. തൈക്കാട് അവിൽ പ്രോയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ ചില്ല് വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന14,670 രൂപയും ഒരു മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാൾ അകത്ത് കയറുന്നതും ഒരാൾ പുറത്ത് കാവൽ നിൽക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

ഗുരുവായൂർ നഗരം വെള്ളത്തിൽ; 2 കാറുകൾ ഒഴുക്കിൽപെട്ടു, ബസ് റോഡിനു നടുവിൽ നിന്നു

ഗുരുവായൂർ: നഗരം വെള്ളക്കെട്ടിൽ. ക്ഷേത്രം തെക്കേ നടയിൽ ദേവസ്വം ഓഫിസിനു മുന്നിലുള്ള റോഡിലാണ് വെള്ളം കയറിയത്. തെക്കേ നടയിലെ കടകളുടെ മുന്നിലും വെള്ളക്കെട്ടായി. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡും വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ വന്ന ബസ് റോഡിനു നടുവിൽ നിന്നു പോയതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗുരുവായൂർ –തൃശൂർ റോഡിൽ തൈക്കാട് ജംക്‌ഷൻ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ഉച്ചവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ‍ടിഞ്ഞാറെനടയിൽ മുല്ലത്തറ അമ്പലത്തിനു സമീപം അപർണ ജിതേഷിന്റെ വീടിനു ചുറ്റും വെള്ളമായതോടെ അഗ്നിരക്ഷാസേന കുടുംബത്തെ […]

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്. വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം […]

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി അഞ്ച് പേർക്ക് നെയ് വിളക്ക് ചീട്ട് എടുത്തിരുന്നു. അത് പ്രകാരമാണ് ദർശനം നടത്തിയത്. കൂടുതൽ […]

ഗുരുവായൂരപ്പനെ തൊഴുത് മുഖ്യമന്ത്രി; വെണ്ണകൊണ്ട് തുലാഭാരവും നടത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അദേഹത്തെ പൊന്നാടയണിയിച്ചു വരവേറ്റു. റെവന്യൂ മന്ത്രി എ പി അനിൽകുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു. അതേസമയം, തൃപ്രയാർ ശ്രീരാമസ്വാമി […]