പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപാണ് ചിത്രം നിർമ്മിക്കുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്‌ഫെല്ലാസ് റിലീസും റോവാന്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് സെപ്റ്റംബറില്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

സി.ഐ. ആന്റോ ഈപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍ അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍, എഡിറ്റിംഗ് വി. സാജന്‍, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവര്‍ വരികള്‍ ഒരുക്കുന്നു.

ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സായനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍. അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന ‘ആരം’, മലയാളത്തില്‍ വേറിട്ടൊരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ളൈ. കോസ്റ്റ്യൂം ഡിസൈനര്‍: സുജിത് മട്ടന്നൂര്‍. മേക്കപ്പ്: കിരണ്‍, മനോജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ. സ്റ്റണ്ട് ഡയറക്ടര്‍: റോബിന്‍ ടോം. ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോ പോള്‍. കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സ് സിറ്റി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്. സ്റ്റില്‍സ്: സിബി ചീരന്‍. പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് : ബ്രിങ്‌ഫോര്‍ത്ത് ,പി ആര്‍ ഓ : ഐശ്വര്യ രാജ് , വാഴൂര്‍ ജോസ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News