ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രിക്കറ്റ് ചരിത്രത്തിലെ പഴക്കമുള്ള പോരാട്ടങ്ങളിലൊന്നായ ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസിന്റെ 150ാം വാർഷിക ടെസ്റ്റ് പോരാട്ടമാണ് ഇന്ത്യൻ മണ്ണിൽ നടത്താൻ ഓസ്ട്രേലിയ ആലോചിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തിരിച്ചറിഞ്ഞു കൂടിയാണ് നീക്കം. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തങ്ങൾക്ക് കൂടി അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഓസീസ് ക്രിക്കറ്റ് ലക്ഷ്യമിടുന്നത്.

ഈ ഡിസംബറിൽ ബി​ഗ് ബാഷ് ലീ​ഗിലെ ഒരു മത്സരം നിലവിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. മെൽബൺ റെന​ഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിലുള്ള പോരാട്ടമാണ് ചെന്നൈയിൽ നടക്കുന്നത്.ബി​ഗ് ബാഷിനു പിന്നാലെയാണ് ആഷസ് ആലോചനകളും ഓസ്ട്രേലിയ നടത്തുന്നത്. ഇന്ത്യയിൽ സംഘടിപ്പിക്കുമ്പോൾ കിട്ടുന്ന ജനശ്രദ്ധയും ഒപ്പം സാമ്പത്തിക അവസരങ്ങളുമാണ് അവർ മുന്നിൽ കാണുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News