Tag: Fifa World CUP

അർജന്‍റീന ടീമിനെ അധിക്ഷേപിച്ചാൽ നാടുകടത്തുമെന്ന് അർജന്‍റീന സർക്കാർ

ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അർജന്‍റീനിയൻ ദേശീയ ടീമിനെതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർ മൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ലെന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഫിഫ ലോകകപ്പ് […]
Read more

ലോകകപ്പിന് ശേഷം മെസി ആദ്യമായി പൊതുവേദിയിൽ

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ നിരാശപ്പെടുത്തുന്ന തോൽവിക്ക് ശേഷം അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി ആദ്യമായി പൊതുവേദിയിലെത്തി. ഇന്റർ മയാമിയിലേക്ക് മടങ്ങി പോകുന്നതിന് മുന്നോടിയായി സ്വന്തം നാടായ റൊസാരിയോയിൽ കുടുംബത്തിനൊപ്പം സമയം ചെലവിടാനെത്തിയതായിരുന്നു താരം. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത മെസി അമേരിക്കൻ ലോകകപ്പിലും മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഗോളും നാല് അസിസ്റ്റും താരത്തിന്റെ ബൂട്ടിൽ നിന്ന് പിറന്നു. എന്നാൽ ഫൈനലിൽ ലോകകപ്പ് നിലനിർത്തി ചരിത്രമെഴുതാനുള്ള മെസിയുടെ ആ​ഗ്രഹം […]
Read more

ലോകകപ്പ് ഫൈനൽ വിവാദങ്ങളിൽ പ്രതികരിച്ച് അർജന്‍റീന പ്രസിഡൻ്റ് ഹാവിയർ മിലി

2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി അർജന്‍റീന പ്രസിഡന്റ് ഹാവിയർ മിലി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശകർക്ക് അദ്ദേഹം മറുപടി നൽകിയത്. ഫൈനലിൽ സ്പെയ്നിനോട് ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും അടിക്കാതെയാണ് അർജന്റീന കീഴടങ്ങിയത്. മത്സരത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾ സ്‌പെയ്ൻ താരങ്ങളെ കായികമായി നേരിടുന്ന സംഭവവുമുണ്ടായി. അതുപോലെ ടൂറൺമന്റിൽ അർജന്റീനയെ ഫിഫ വഴിവിട്ട് സഹായിച്ചു എന്ന ആരോപണവുമുണ്ടായി. ഇതിന് പിന്നാലെയാണ് അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ‘അർജന്‍റീന ഔട്ട്’ എന്ന […]
Read more

ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

2026 ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്‌പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്‌പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്‌പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്. മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി […]
Read more

ഫിഫ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്പെയിൻ

ഫിഫയുടെ ഏറ്റവും പുതിയ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയിന്‍. ഫൈനലില്‍ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് തോല്‍പ്പിച്ചാണ് ‘ലാ റോജ’ ലോക ഫുട്‌ബോളിന്റെ ഉന്നതിയിലെത്തിയത്. ലോകകപ്പ് കിരീട നേടത്തിന് പിന്നാലെ ഒന്നാം സ്ഥാനത്തെത്തിയത് ടീമിന് ഇരട്ടി മധുരമായി. ഈ തോല്‍വിയോടെയാണ് ലോകകപ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1995.88 പോയിന്റോടെയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്‌പെയിന്‍ സംഘം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫെറാന്‍ ടോറസിന്റെ വിജയഗോളാണ് […]
Read more

ബാനര്‍ പ്രദര്‍ശിപ്പിച്ച സംഭവം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അര്‍ജന്റീന രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. മത്സരശേഷം വിവാദ ബാനര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അര്‍ജന്റീന താരങ്ങള്‍ക്കും ഫുട്‌ബോള്‍ അസോസിയേഷനുമെതിരെ ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ വിജയത്തിന് ശേഷമാണ് സംഭവം. ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം അര്‍ജന്റീനയ്ക്കാണെന്ന് അവകാശപ്പെടുന്ന ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ എന്ന ബാനര്‍ അര്‍ജന്റീന താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, […]
Read more

വേദി വിടാതെ ട്രംപ്, ചർച്ചയായി വീഡിയോ

2026 ഫിഫ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ ജേതാക്കളായതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. സ്‌പെയിൻ ടീമിന് ട്രോഫി നൽകിയ ശേഷവും വേദിയിൽ നിന്ന് ഇറങ്ങാൻ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിന്നു. ട്രംപ് താരങ്ങൾക്ക് കൈ കൊടുത്ത് അവിടത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയർത്താൻ ക്യാപ്റ്റൻ റോഡ്രി കാത്തിരിക്കുകയും ചെയ്തു. ഇതോടെ ഫിഫ അധ്യക്ഷൻ […]
Read more

അർജന്റീനയെ വേട്ടയാടുന്നത് ‘ലോകകപ്പ് ശാപം

രണ്ടാം തവണയും സ്പാനിഷ് പട ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ അർജന്റീനയെ വേട്ടയാടുന്നത് പതിറ്റാണ്ടുകളായി തുടരുന്ന ‘ലോകകപ്പ് ശാപം’. ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാർ ഇതുവരെ കിരീടം നേടിയിട്ടില്ലെന്ന ദുഷ്പേര് ഇനി മെസ്സിപ്പടയെയും പിന്തുടരും. 1993ൽ ഫിഫ ടീമുകളുടെ റാങ്കിങ് ആരംഭിച്ചതു മുതൽ, ലോകകപ്പ് ആരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും പിന്നീട് കിരീടം നേടിയിട്ടില്ല. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. എക്സ്ട്രാ ടൈമിൽ നേടിയ ഗോളിലൂടെയാണ് അർജന്റീനയെ സ്പെയിൻ തകർത്തത്. 2010നു ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. […]
Read more

ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ തീയറ്ററുകളില്‍ ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി. സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതി.കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദർശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.അതേസമയം, ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി […]
Read more

ഫിഫ ലോകകപ്പ്; ഏറ്റവുമധികം ഗോൾ നേടുന്ന താരമായി കിലിയൻ എംബാപ്പെ

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മാറി ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ. 22 ഗോളുകൾ അടിച്ചുകൂട്ടിയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. സാക്ഷാൽ ലയണൽ മെസിയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 21 ഗോളുകളാണ് സാക്ഷാൽ ലയണൽ മെസിയുടെ അക്കൗണ്ടിൽ ഉള്ളത്. ഒരൊറ്റ ഗോളിന്റെ വ്യത്യാസമാണ് ഇരുതാരങ്ങളും തമ്മിൽ ഉള്ളത്. മെസ്സിയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് കലാശപ്പോരാട്ടം ബാക്കിയുണ്ട്. ഗോൾഡൻ ബൂട്ട് റേസിലും ലോകകപ്പ് ടോപ് സ്കോറർ പോരിലും […]
Read more

Recent News