Tag: Fifa World CUP

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും

ഓട്ടവ: ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ പരിശീലനത്തിൽ ഏർപ്പെടുമെന്നും […]
Read more

ഫിഫ ലോകകപ്പ്; രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ […]
Read more

ആദ്യ മത്സരത്തിനായി റൊണാൾഡോയുടെ പറങ്കിപട ഇന്നിറങ്ങും

ഹൂസ്റ്റൺ: പോർച്ചു​ഗൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. കിരീട പ്രതീക്ഷയുമായാണ് പറങ്കിപട ഇറങ്ങുന്നത്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30 നാണ് മത്സരം. ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ലോകകപ്പിനെ കാണുന്നത്. മികച്ച സ്ക്വാഡുമായാണ് റൊണാൾഡോയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്. പ്രായം തളർത്തിയെങ്കിലും റൊണാൾഡോയിൽ ഒരങ്കത്തിന് കൂടിയുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റോണോ ഇന്നിറങ്ങുന്നത്. […]
Read more

കളി കഴിഞ്ഞതിന് പിന്നാലെ ഇറാൻ ടീമിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് യുഎസ് അധികൃതർ

ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് അമേരിക്കയിൽ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ രാജ്യം വിടാൻ ഇറാൻ ടീമിനോട് യുഎസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കടുത്ത മത്സരത്തിന് ശേഷം കളിക്കാർക്ക് വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ തങ്ങളുടെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ അധികൃതർ നിർദ്ദേശം നൽകിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി വെളിപ്പെടുത്തി. അമേരിക്കയുടെ ഈ […]
Read more

അമേരിക്കയില്‍ പന്ത് തട്ടാനൊരുങ്ങി ഇറാൻ; മത്സരം ചൊവ്വാഴ്ച

ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് ആക്രമണം നടത്തിയതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലായി. ഒരു ഘട്ടത്തില്‍ ഇറാന്‍ കളിക്കാനില്ലെന്നറിയിച്ചിരുന്നു. തുടർന്ന് ഫിഫയുടെ ഇടപെടലിലാണ് ഇറാൻ ലോകകപ്പിലേക്കെത്തിയത്. പക്ഷെ, അപ്പോഴും ഇറാന് സുരക്ഷയൊരുക്കാനാകില്ലെന്ന അമേരിക്കയുടെ പ്രതികരണം വിവാദമായി. അമേരിക്കയില്‍ നിന്ന് ഇറാന്റെ മത്സരം മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നും ആവശ്യമുയര്‍ന്നു.പക്ഷെ, ഫിഫ ഇത് അനുവദിച്ചില്ല. പക്ഷെ, അമേരിക്കയിലാണ് കളിയെങ്കിലും മത്സരദിവസം മാത്രമാണ് ടീമിന് അമേരിക്കയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കളി […]
Read more

ലോകകപ്പ്; സൗദി ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്ത് കായിക മന്ത്രി

റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ടീമിന്റെ അവസാന ഘട്ട പരിശീലന സെഷനിൽ പങ്കെടുത്ത് സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. മന്ത്രിയോടൊപ്പം സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിഷാലും പങ്കെടുത്തിരുന്നു. ഗ്രീക്ക് പരിശീലകനായ ജോർജിയോസ് ഡോണിസിന്റെ കീഴിലാണ് സൗദി വിശ്വമേളയിലെ തങ്ങളുടെ ആദ്യ അങ്കത്തിന് ഇറങ്ങുന്നത്. ടീമിലെ മുഴുവൻ താരങ്ങളും സജ്ജമാണെന്നും സൗദി ഫുട്ബോളിനെ തനിക്ക് നന്നായി അറിയാമെന്നും […]
Read more

കന്നി ലോകകപ്പില്‍ ചരിത്രം കുറിച്ച് നെസ്റ്റോറി ഇറന്‍ഗുന്‍ഡ

ഓസ്‌ട്രേലിയക്കുവേണ്ടി തന്റെ കന്നി ലോകകപ്പില്‍ മികച്ച പ്രകനം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഇറന്‍ഗുന്‍ഡ. മത്സരത്തിൽ നന്നായി കളിച്ച തുര്‍ക്കിക്ക് ആദ്യഷോക്ക് നല്‍കിയായിരുന്നു 27-ാം മിനിറ്റില്‍ നെസ്റ്റോറി ഇറന്‍ഗുന്‍ഡ ​ഗോൾ നേടിയത്. ആ ഗോളോടെ വീണ്ടും പൊരുതിക്കളിച്ച തുര്‍ക്കിയെ തൂക്കിയെറിഞ്ഞത് ഓസ്‌ട്രേലിയയുടെ കോണര്‍ മെറ്റ്കാഫിന്റെ രണ്ടാം ഗോളാണ്. മറുപടിയില്ലാത്ത രണ്ട് ഗോളിന് തുര്‍ക്കിയെ കീഴടക്കുമ്പോള്‍ ഇറന്‍ഗുന്‍ഡയ്ക്ക് അതൊരു കണ്ണീര്‍ക്കടലിന് ശേഷമുള്ള മാധുര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ബുറണ്‍ഡിയില്‍ നിന്ന് സുരക്ഷിതത്വം തേടി അയല്‍രാജ്യമായ ടാന്‍സാനിയയിലേക്ക് കടന്ന പതിനായിരങ്ങളില്‍ […]
Read more

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. താരം ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം. 2023-ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടർന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരത്തെ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കാണാനായി ആരാധകർക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഫിഫ […]
Read more

ഫുട്ബോൾ ആരാധകർക്ക് ഇരുട്ടടി; സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തി സീ

മുംബൈ: മെക്സിക്കോയില്‍ ഇന്ന് ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്‍റർടൈൻമെന്‍റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്‌സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു. 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്‌‌സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻ […]
Read more

ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ

കൊച്ചി: ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കുമായി ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക ഓഫർ പദ്ധതി ‘സപ്ലൈകോ സോക്കർ ഇലവൻ’ അവതരിപ്പിച്ച് സപ്ലൈകോ. ജൂൺ 15 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെട്ട ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല. ഓരോ ടീമിന്‍റെയും വിലക്കിഴിവ് […]
Read more

Recent News