വേദി വിടാതെ ട്രംപ്, ചർച്ചയായി വീഡിയോ

2026 ഫിഫ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ ജേതാക്കളായതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. സ്‌പെയിൻ ടീമിന് ട്രോഫി നൽകിയ ശേഷവും വേദിയിൽ നിന്ന് ഇറങ്ങാൻ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിന്നു.

ട്രംപ് താരങ്ങൾക്ക് കൈ കൊടുത്ത് അവിടത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയർത്താൻ ക്യാപ്റ്റൻ റോഡ്രി കാത്തിരിക്കുകയും ചെയ്തു. ഇതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു. അദ്ദേഹം ട്രംപിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് ടീമിന് അരികിൽ നിന്ന് അദ്ദേഹം മാറിയത്. എന്നാൽ ട്രോഫി ഉയർത്തിയപ്പോൾ ക്യാമറ ഫ്രെയിമിൽ തന്നെ നിന്നു. ഒടുവിൽ സ്‌പെയിനിന്റെ ആഘോഷത്തിനുശേഷം വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *