രാജ്യത്തിന്റെ പുരോഗതിക്കായി പാർലമെന്റ് വർഷകാല സമ്മേളനം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുരോഗതിക്കായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിന്റെ ഇടവേളയില്‍ രാജ്യം ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതില്‍ ദേശീയ- അന്തര്‍ ദേശീയ നേട്ടങ്ങളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ഇന്ത്യന്‍ വംശജന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. രാജ്യത്തെ യുവാക്കളുടെ പ്രയത്‌നത്തില്‍ നിന്നുള്ള സംരംഭം ഇന്നലെ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക നാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി ബഹിരാകാശത്തെത്തിയ മലയാളി അനില്‍ മേനോനും രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം വണ്ണിനുമായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇവര്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനത്തെ ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ യുവതയാണ് ഇനി രാജ്യത്തെ നയിക്കാന്‍ പോകുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ച രാജസ്ഥാനിലെ എണ്ണ ശുദ്ധീകരണ ശാലയുടെ നേട്ടങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സെമികണ്ടക്റ്റര്‍ പ്ലാന്റും സ്ഥാപിക്കപ്പെട്ടു. ലോകത്തില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രം കൈവരിക്കാന്‍ കഴിഞ്ഞ ഹൈഡ്രജന്‍ ട്രയിനും രാജ്യത്ത് ഓടിത്തുടങ്ങി.

രാജ്യത്തെ ശാസ്ത്രജ്ഞര്‍, എഞ്ചിനിയര്‍മാര്‍, സംരഭകര്‍, തൊഴിലാളികള്‍, ഇവരെല്ലാം രാജ്യത്തിന്റെ പുരോഗതി എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് രാജ്യത്തിന്റെ വിജയങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പരാമര്‍ശമുണ്ടായി. യുദ്ധം മൂലം ഊര്‍ജ്ജമേഖലയില്‍ രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുന്നുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി, വളം, മിനറല്‍സ് മേഖലകളില്‍ പ്രതിസന്ധിയുണ്ടായി. എന്നിട്ടും ലോക സമ്പത്ത് വ്യവസ്ഥയില്‍ 7.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം വേഗം കൈവരിച്ചെന്നും ആ വേഗതയ്ക്ക് ഇന്ധനം പകരുന്നതാകണം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമെന്നും അദ്ദേഹം ആശംസിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News