Tag: Fifa World CUP

ഫിഫ ലോകകപ്പ് ഫൈനൽ: ഷക്കീറയും ബിടിഎസും മഡോണയും തകർക്കും, ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ ലോകോത്തര പോപ് താരങ്ങൾ അണിനിരക്കുന്ന മെഗാ സംഗീത വിരുന്ന് നടക്കാനിരിക്കെ, കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഹാഫ് ടൈം ഇടവേളയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിഫ. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക്17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ സ്പാനിഷ്, അർജന്‍റീനൻ ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണയായി ഫുട്ബോൾ മത്സരങ്ങളിൽ നൽകുന്ന 15 മിനിറ്റ് ഇടവേളയേക്കാൾ വെറും രണ്ട് മിനിറ്റ് മാത്രമാണ് ഇവിടെ അധികമായി അനുവദിക്കുക. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും […]
Read more

ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കുക സ്ലാവോ വിന്‍സിച്ച്‌

രണ്ട് ദിവസങ്ങൾക്കപ്പുറം ആരാകും ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ഇപ്പോൾ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. സ്ലാവോ വിന്‍സിച്ചായിരിക്കും ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കാൻ കളത്തിലുണ്ടാവുക. ഇപ്പോൾ ഫിഫയുടെ ആ പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി അദ്ദേഹത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.റഫറിയിങ് പാനലിനെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ലാവോ വിന്‍സിച്ച് വികാരാധീനനാകുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഫൈനൽ മത്സര നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സ്ലാവോയെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. പ്രഖ്യാപനത്തിന് പിന്നാലെ […]
Read more

ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി

ഇത്തവണത്തെ ഫിഫ ലോകകപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി. ഇന്നലെ നടന്ന അർജന്റീന – ഇംഗ്ലണ്ട് സെമി പോരാട്ടത്തിൽ രണ്ട് അസിസ്റ്റ് കൂടെ നേടിയതോടെയാണ് എംബാപ്പയെ മറികടന്നുകൊണ്ട് മെസി പട്ടികയിൽ മുന്നിലെത്തിയത്. നിലവിൽ എട്ട് ഗോളുകളും നാല് അസിസ്റ്റും ആണ് താരത്തിന്റെ സമ്പാദ്യം. അതേസമയം, എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുമായി കിലിയൻ എംബാപ്പെ മെസിയുടെ തൊട്ടുപിന്നാലെയുണ്ട്. ലയണൽ മെസിയുടെ അർജന്റീനയ്ക്കും കിലിയൻ എംബാപ്പയുടെ ഫ്രാൻസിനും ഇനി ഈ ലോകകപ്പിൽ ഒരൊറ്റ […]
Read more

കപ്പ് ആർക്ക് ? ലോകകിരീടത്തിനായി അർജൻ്റീനയും സ്പെയിനും

2026 ഫിഫ ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ലോകകിരീടത്തിനായി കൊമ്പ് കോർക്കാനിറങ്ങുകയാണ് അർജന്റീനയും സ്പെയിനും.ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി – ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ലോകകപ്പിൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഒരു സമനിലയോ തോൽവിയോ ഉണ്ടായിട്ടില്ല. ജയത്തിന്റെ മാധുര്യം മാത്രം അറിഞ്ഞുകൊണ്ടായിരുന്നു മെസിയുടെയും […]
Read more

ആഫ്രിക്കയെ മുട്ടുകുത്തിടച്ച് ; ഫ്രാൻസ് സെമിയിൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോൾ നേടിയത്. എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകൾ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയ്ക്കാണ് മുൻ‌തൂക്കം.ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്. […]
Read more

അര്‍ജന്റീന റഫറിമാരെ നിയമിച്ചതില്‍ ആശങ്കയില്ലെന്ന് ഫ്രാന്‍സ് കോച്ച് ദെഷോം

ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയില്‍ നിന്നുള്ള റഫറിമാരെയും ഒഫീഷ്യല്‍സിനെയും നിയോഗിച്ചതില്‍ തനിക്ക് ആശങ്കയില്ലെന്ന് ഫ്രാന്‍സ് മുഖ്യ പരിശീലകന്‍ ദിദിയര്‍ ദെഷോം. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് കോച്ച്നിലപാട് വ്യക്തമാക്കിയത്. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍സിന്റെ ദേശീയതയോ പശ്ചാത്തലമോ കളിക്കളത്തിലെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും ദെഷോം പറഞ്ഞു. റഫറിമാര്‍ തങ്ങളുടെ കര്‍ത്തവ്യം തികച്ചും നിഷ്പക്ഷമായും കൃത്യതയോടും കൂടി നിര്‍വഹിക്കുമെന്ന പൂര്‍ണ വിശ്വാസം ഫ്രഞ്ച് ക്യാമ്പിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്തരം ബാഹ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടീമിന്റെ […]
Read more

മെസ്സിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം

ഈജിപ്തിനെതിരായ ജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. മെസി എന്ന ഇതിഹാസത്തിന്റെ മൈതാനത്തെ മികവിനെ മാത്രമല്ല, ഫുട്‌ബോളിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ബെക്കാം പ്രശംസിച്ചു. ഇന്റര്‍ മയാമിയുടെ സഹ ഉടമയും പ്രസിഡന്റുമായ ബെക്കാം, ഫിഫ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാടകീയ വിജയം നേടിയതിന് ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു. ‘മെസ്സി വളരെ സവിശേഷതയുള്ളൊരു മനുഷ്യനാണ്. അദ്ദേഹം മൈതാനത്ത് ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല, അതിന് പുറത്ത് അദ്ദേഹം ആരാണെന്നത് […]
Read more

റെക്കോർഡ് കുറിച്ച് ഇതിഹാസ താരം ലയണൽ മെസി

പ്രീ-ക്വാർട്ടർ പോരിൽ ഈജിപ്തിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ റെക്കോർഡ് കുറിച്ച് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ഡീഗോ മറഡോണയുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ടാണ് മെസി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി ഇന്നലത്തെ മത്സരത്തിന് ശേഷം സ്വന്തം പേരിൽ കുറിച്ചത്. ഈജിപ്തിനെതിരായ അർജന്റീനയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയത് മെസിയായിരുന്നു. ഇതോടെ ലോകകപ്പിലെ മെസിയുടെ അസിസ്റ്റ് നേട്ടം ഒമ്പതായി. മെസി മറികടന്ന അർജന്റീനയുടെ തന്നെ ഇതിഹാസമായ ഡീഗോ മറഡോണ […]
Read more

കൊളംബിയയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സ്വിറ്റ്സര്‍ലന്‍ഡ്

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാനഡയിലെ വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3 നാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്. ഇതോടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ അവസാന എട്ടിലെത്താനാകാതെ മടങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. കൊളംബിയ മുന്നിട്ടുനിന്നെങ്കിലും സ്വിസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ലൂയിസ് ഡയസ് നയിച്ച കൊളംബിയന്‍ മുന്നേറ്റ […]
Read more

ഫ്രാൻസ്- മൊറോക്കോ മത്സരം; നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ

ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാടത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരം നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ. മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലെ അഞ്ച് റഫറിമാരും അർജന്റീനയിൽ നിന്നുള്ളവർ തന്നെയാണ്. അർജന്റീനയും റഫറിയും തമ്മിൽ ഒത്തുകളികൾ ഉണ്ടെന്ന വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്തായിരുന്നു അർജന്റീന കപ്പ് ഉയർത്തിയത്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം വന്നാൽ അത് ഒരു കടുത്ത പോരാട്ടം തന്നെയാകും എന്ന് ഉറപ്പാണ്. ജൂലൈ […]
Read more

Recent News