ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കുക സ്ലാവോ വിന്‍സിച്ച്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ണ്ട് ദിവസങ്ങൾക്കപ്പുറം ആരാകും ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ഇപ്പോൾ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. സ്ലാവോ വിന്‍സിച്ചായിരിക്കും ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കാൻ കളത്തിലുണ്ടാവുക.

ഇപ്പോൾ ഫിഫയുടെ ആ പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി അദ്ദേഹത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
റഫറിയിങ് പാനലിനെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ലാവോ വിന്‍സിച്ച് വികാരാധീനനാകുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഫൈനൽ മത്സര നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സ്ലാവോയെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.

പ്രഖ്യാപനത്തിന് പിന്നാലെ ഉള്ളിൽ നിറഞ്ഞ സന്തോഷത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുകയായിരുന്നു. ജൂലൈ 19 അർധരാത്രി 12:30 നാണ് സ്പെയിൻ – അർജന്റീന കലാശപ്പോരാട്ടം നടക്കുന്നത്. പ്രധാന റഫറിയായി തിരഞ്ഞെടുക്കപ്പെട്ട സ്ലാവോ വിന്‍സിച്ചിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News