തിരുവനന്തപുരം: ജിഎന്‍എ-കെഎസ്ഇബി കരാറില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി. ഡി സതീശന്. ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങുന്നത് വഴി ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള് 2,000 കോടിയുടെ ലാഭമാണ് സര്‍ക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ജിഎന്എയില് നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി നല്‍കേണ്ടയാളാണ് താന്‍. പിണറായി സര്‍ക്കാരിന്റെ കാലത്തും ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നതിനെ മന്ത്രിയോ ചെയര്‍മാനോ എതിര്‍ത്തിട്ടില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.
കെഎസ്ഇബി ചെയര്‍മാന്റേത് സ്വാഭാവിക സ്ഥലംമാറ്റമാണെന്നും വി ഡി സതീശന് വ്യക്തമാക്കി. പിഎസ്സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന ശുപാര്‍ശയില്‍ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി തള്ളി. നടപടിക്രമം അനുസരിച്ചല്ല ഗവര്‍ണറുടെ നീക്കമെന്നും സര്‍ക്കാരിനോട് ആലോചിച്ചാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



