അമേരിക്കൻ സഹായം നിലയ്ക്കുന്നു; നെതന്യാഹുവിനെതിരെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്കയുടെ സാമ്പത്തിക സഹായം അവസാനിക്കുന്നതോടെ ഇസ്രയേലിൽ പുതിയ രാഷ്ട്രീയ വിവാദം. വർഷങ്ങളായി ഇസ്രയേലിന് ലഭിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് ഡോളറിന്റെ സഹായം ഈ വർഷം അവസാനത്തോടെ നിർത്തലാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് യയിർ ഗോലാൻ.

അമേരിക്കയുടെ ഈ തീരുമാനത്തിന് ഉത്തരവാദി നെതന്യാഹുവാണെന്നാണ് ഗോലാന്റെ ആരോപണം. നെതന്യാഹുവിനെ സമ്പൂർണ പരാജയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അമേരിക്കൻ സഹായം അവസാനിക്കുന്നത് ഇസ്രയേലിന്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി. എക്സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇസ്രയേലിന്റെ പ്രതിരോധ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം. യുദ്ധത്തെത്തുടർന്ന് ഉപയോഗിച്ച ആയുധശേഖരം വീണ്ടും നിറയ്ക്കേണ്ടതുണ്ട്. സൈനിക ആവശ്യങ്ങൾക്കുള്ള അധിക സാമ്പത്തിക ബാധ്യത ഒടുവിൽ ജനങ്ങളുടെ മേൽ വരുമെന്നും ഗോലാൻ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും ജീവിതനിലവാരവും ഒരുപോലെ പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

അതേസമയം, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഹായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇസ്രയേലിന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം അവസാനത്തോടെ നിർത്താൻ മാസങ്ങൾക്ക് മുമ്പുതന്നെ തീരുമാനിച്ചിരുന്നുവെന്നും നെതന്യാഹുവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇസ്രയേലിന് ആവശ്യമുണ്ടെങ്കിൽ അമേരിക്ക സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഏത് തരത്തിലുള്ള സഹായമാണ് അവസാനിപ്പിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവോ ഇസ്രയേൽ സർക്കാരോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

2016ൽ ഒപ്പുവച്ച ധാരണപ്രകാരം 2028 വരെ ഇസ്രയേലിന് 38 ബില്യൺ ഡോളറിന്റെ സൈനിക സഹായം നൽകാനാണ് അമേരിക്ക പ്രതിജ്ഞാബദ്ധമായിരുന്നത്. അതിനാൽ പുതിയ പ്രഖ്യാപനം ഇസ്രയേലിന്റെ പ്രതിരോധ ബജറ്റിനെയും ഭാവി സൈനിക പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്നതാണ് ഇനി പ്രധാന ചോദ്യം. അമേരിക്കയുടെ നിലപാട് മാറുന്നത് ഇസ്രയേലിന്റെ രാഷ്ട്രീയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും പുതിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോ എന്നതും ലോകം ഉറ്റുനോക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News