ഫ്രാൻസ്- മൊറോക്കോ മത്സരം; നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാടത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരം നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ. മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലെ അഞ്ച് റഫറിമാരും അർജന്റീനയിൽ നിന്നുള്ളവർ തന്നെയാണ്. അർജന്റീനയും റഫറിയും തമ്മിൽ ഒത്തുകളികൾ ഉണ്ടെന്ന വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്തായിരുന്നു അർജന്റീന കപ്പ് ഉയർത്തിയത്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം വന്നാൽ അത് ഒരു കടുത്ത പോരാട്ടം തന്നെയാകും എന്ന് ഉറപ്പാണ്. ജൂലൈ പത്തിന് പുലർച്ചെ 1:30 നാണ് ഫ്രാൻസ് – മൊറോക്കോ മത്സരം നടക്കുന്നത്. അപരാജിതരായാണ് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന ഈജിപ്ത് – അർജന്‍റീന പ്രീ-ക്വാർട്ടർ മത്സരം നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വ ലെറ്റെക്സിയർ ആയിരുന്നു. മത്സരത്തിൽ റഫറി ചതിച്ചെന്ന് ഈജിപ്ത് പരിശീലകനും താരങ്ങളും ഒപ്പം ആരാധകരും ഒരുപോലെ ആരോപണം ഉയർത്തിയിരുന്നു. റഫറി തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായാണ് എടുത്തിരുന്നത് എന്നായിരുന്നു അവർ ഉയർത്തിയ ആരോപണം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News