തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,05,960 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി. തുടർച്ചയായി വില താഴോട്ട് പോകുന്ന പശ്ചാത്തലത്തിൽ, സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ. എന്നാൽ, അമേരിക്ക-ഇറാൻ സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും ഉയർന്നേക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
അതേസമയം, 18 കാരറ്റ് സ്വർണവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ഇടിവ് ദൃശ്യമാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, പത്ത് ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Post Views: 3



