വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി 20 മത്സരത്തിൽ സെഞ്ച്വറിയുമായി റെക്കോർഡിട്ട് ശ്രേയസ് അയ്യർ. വെറും 42 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 10 ഫോറുകളും 6 സിക്സുകളും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ തകര്‍പ്പന്‍ പ്രകടനം.ഈ പ്രകടനത്തിലൂടെ ഒരു റെക്കോര്‍ഡും താരം സ്വന്തമാക്കി. സ്കോര്‍ പിന്തുടര്ന്ന് ജയിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടം ശ്രേയസ് സ്വന്തമാക്കി.
വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് (2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 94 റണ്‍സ്) ശ്രേയസ് അയ്യര്‍ (പുറത്താകാതെ നേടിയ 102 റണ്‍സ്) മറികടന്നത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്ക് 8 വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 171 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും, ഇന്ത്യ വെറും 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.



