കനയ്യ കുമാറും കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കം; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. റെസിഡന്റ് കമ്മീഷണർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും കനയ്യ കുമാർ ആരോപിച്ചു. തടഞ്ഞുവെച്ചതായും അദ്ദേഹം പറഞ്ഞു.

സിജെപി പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിന് തൊട്ടടുത്തായതിനാലാണ് കേരള ഹൗസിന്റെ സുരക്ഷ വർധിപ്പിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. കനയ്യ കുമാർ മുറി ബുക്ക് ചെയ്തിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് അധികൃതർ പറയുന്നത്.സ്ഥലത്ത് നേരിയ തോതിൽ വാക്കേറ്റവും നടന്നു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കംചെയ്തു. ഈസമയത്ത് സമീപത്തുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി.യും കനയ്യ കുമാറിന് പിന്തുണയുമായെത്തി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News