കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ്‍ നിര്യാതയായി, ആയിഷ ജോണ്‍ പോള്‍ ഞാളിയത്ത് കുടുംബാംഗമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചി കടവന്ത്രയിൽ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
മകള്‍ : ജിഷ ജോണ്‍, മരുമകന്: ജിബി എന്‍, എബ്രഹാം , കൊച്ചുമകള്‍ : ജിയ എന്‍. ജിബി. സംസ്കാരം നാളെ 28.06.2026. 4 മണിക്ക് എളംകുളം സെന്റ് മേരിസ് സുനോറ പള്ളിയില്‍. നാളെ, ഞായറാഴ്ച (28.06.2026) 10 മണി മുതല്‍ മരടിലുള്ള വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
