പദവി ഒഴിയാൻ തയാർ, മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം; സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആരാകണമെന്നുള്ള തന്റെ നിലപാ‌ട് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രി സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം. പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ പ്രസിഡൻ്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺ​ഗ്രസിൽ പുരോ​ഗമിക്കുന്നതിനിടെ ഡൽഹിയിൽ കെ സി വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ സി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.കെസി വേണുഗോപാലിൻ്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.

കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമയി ചർച്ചകളിലുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News