തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. അര്‍ഹതയില്ലാത്ത ഒരു പദവിയും താന്‍ തേടി പോയിട്ടില്ല. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ താന്‍ അണ്‍ഫിറ്റ് ആണ് എന്നാണ് ബോധ്യമെന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ഉചിതമായ പേര് പാര്‍ട്ടിയുടെ ഉന്നതനേതൃത്വം ആലോചനയിലൂടെ തീരുമാനിക്കും. ആഗ്രഹിച്ച പദവികളിലെല്ലാം ദൈവാനുഗ്രഹത്താലും, തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയാലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അർഹതയില്ലാതെ ഒരു […]
Tag: KPCC President
കെപിസിസി അധ്യക്ഷ പദവി; തീരുമാനമെടുക്കാതെ എഐസിസി
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദത്തിൽ “ഫയൽ” ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായ സണ്ണി ജോസഫ് തന്നെയാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് […]
കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം അറിയിച്ച് ടി.എൻ പ്രതാപൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. ഏറ്റവും ഒടുവിൽ അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച് മുൻ എംപി ടി.എൻ പ്രതാപനും കളംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്തൻ കൂടിയാണ് ടി.എൻ പ്രതാപൻ. കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടുകളും നിർണായകമാകും. മുഖ്യമന്ത്രിയുടെ പിന്തുണയും പ്രതാപൻ തേടിയതായാണ് റിപ്പോർട്ട്. അതേസമയം അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദ്ദവുമായി വിവിധ നേതാക്കൾ രംഗത്തുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി […]
പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് നിയമനത്തിന് മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം. ഇതിനുപിന്നാലെ കെപിസിസി രാഷ്ട്രീയകാര്യസമിതി, ഭാരവാഹിയോഗം എന്നിവ വിളിച്ചുചേർക്കാനും തീരുമാനമായി. ഓണം കഴിഞ്ഞാലുടൻ യോഗം ചേരുമെന്നാണ് വിവരം. എഐസിസി പ്രഖ്യാപിച്ച പാർട്ടി പരിപാടികൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. ബോർഡ്, കോർപ്പറേഷൻ, അക്കാദമി നിയമനത്തിന് മാനദണ്ഡവും നിശ്ചയിക്കണം. പുതിയ പ്രസിഡന്റ് വന്നശേഷമാകാം ഇത്തരം നിയമനം എന്നതായിരുന്നു തീരുമാനിച്ചിരുന്നത്. സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ച യുഡിഎഫിൽ തുടങ്ങി കഴിഞ്ഞു. കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളിലെ […]
പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനില്ല
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് […]
ആരാകും കെപിസിസി പ്രസിഡന്റ്? സാധ്യതാ പട്ടികയിൽ മൂന്ന് പേരുകൾ മാത്രം
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്. തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ […]
പദവി ഒഴിയാൻ തയാർ, മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം; സണ്ണി ജോസഫ്
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആരാകണമെന്നുള്ള തന്റെ നിലപാട് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രി സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം. പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ പ്രസിഡൻ്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെപിസിസി അധ്യക്ഷനെ […]
കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ എംഎൽഎ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുകയാണ്. ഇതിനിടെ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന. കെ സി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ […]
കെപിസിസി അധ്യക്ഷ സ്ഥാനം; ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും ശക്തം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇനിയും ഒരു തീരുമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്. ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. അതേസമയം, […]
കെപിസിസി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തന്നെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വി. ഡി സതീശൻ അത് ചർച്ച ചെയ്യാനാണ് ഡൽഹിയിലേക്ക് പോയത്. എന്നാൽ അപ്പോഴാണ് സിജെപി സമരം കാരണം മടങ്ങിയതെന്നും കെ. മുരളീധരൻ പറഞ്ഞു. അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ തന്നെ നടക്കുമെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. […]
