പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് നിയമനത്തിന് മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം. ഇതിനുപിന്നാലെ കെപിസിസി രാഷ്ട്രീയകാര്യസമിതി, ഭാരവാഹിയോഗം എന്നിവ വിളിച്ചുചേർക്കാനും തീരുമാനമായി. ഓണം കഴിഞ്ഞാലുടൻ യോഗം ചേരുമെന്നാണ് വിവരം. എഐസിസി പ്രഖ്യാപിച്ച പാർട്ടി പരിപാടികൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. ബോർഡ്, കോർപ്പറേഷൻ, അക്കാദമി നിയമനത്തിന് മാനദണ്ഡവും നിശ്ചയിക്കണം.

പുതിയ പ്രസിഡന്റ് വന്നശേഷമാകാം ഇത്തരം നിയമനം എന്നതായിരുന്നു തീരുമാനിച്ചിരുന്നത്. സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ച യുഡിഎഫിൽ തുടങ്ങി കഴിഞ്ഞു. കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളിലെ നിയമനത്തിന് പൊതുമാനദണ്ഡം തയ്യാറാക്കാനാണ് തീരുമാനം. മത്സരിക്കാൻ അവസരം ലഭിക്കാത്തവരെ മറ്റു പദവികളിലേക്ക് പരിഗണിക്കുമെന്ന പൊതുനയം നേരത്തേയുണ്ട്. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ പദവികളിൽ വരെയുള്ളവരെ ബോർഡ്, കോർപ്പറേഷൻ അംഗത്വത്തിലേക്ക് പരിഗണിച്ചാൽ മതിയെന്നാണ് പൊതുനിലപാട്.

എം.പി, എം.എൽ.എ. പദവികളിലിരുന്നു പെൻഷൻ വാങ്ങുന്നവരെ പരിഗണിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നതോടെ വിപുലമായ കൂടിയാലോചനകൾക്കുശേഷം മതി നിയമനമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. അഞ്ച് ഡിസിസി പ്രസിഡന്റുമാർ എം.എൽ.എ.മാരായതിനാൽ അവർക്കും മാറ്റംവരും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News