കെപിസിസി അധ്യക്ഷ പ​ദവി; തീരുമാനമെടുക്കാതെ എഐസിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദത്തിൽ “ഫയൽ” ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായ സണ്ണി ജോസഫ് തന്നെയാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്.

പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു. മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്‍ ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News